Monday, August 9, 2010

Ithratholam jayam thanna daivathinu stothram

ഇത്രത്തോളം    ജയം  തന്ന  ദൈവത്തിനു  സ്തോത്രം
ഇതുവരെ   കരുതിയ  രക്ഷകന്  സ്തോത്രം
ഇനിയും  കൃപതോന്നി  കരുതേണമേ
ഇനിയും  നടത്തനെ     തിരുഹിതം  പോല്‍

[1]
നിന്നതല്ല  നാം  ദൈവം  നമ്മെ    നിര്‍ത്തിയതാം
നേടിയതല്ല  ദൈവമെല്ലാം  തന്നതല്ലേ
നടത്തിയ  വിധങ്ങള്‍  ഓര്തിടുമ്പോള്‍
നന്ദിയോടെ  നാഥനു  സ്തുതി  പാഠം

[2]
സാദ്യതകളോ      അസ്തമിച്ചു   പോയിടുമ്പോള്‍
സോദരങ്ങളോ      അകന്നങ്ങു  മാറിടുമ്പോള്‍
സ്നേഹത്താല്‍   വീണ്ടെടുക്കും  യേശു  നാഥന്‍
സകലത്തിലും  ജയം  നല്‍കുമല്ലോ

[3]
ഉയര്‍ത്തില്ലെന്ന്  ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന്  ഭീതിയും  മുഴക്കിടുമ്പോള്‍
പ്രവര്‍ത്തിയില്‍  വലിയവന്‍  യേശു   നാഥന്‍
കൃപ  നല്‍കും  ജയ  ഘോഷം  ഉയര്ത്തിടുമ്പോള്‍ 

Ithratholam  jayam thanna daivathinu stothram
Ithuvare  karuthiya rakshakanu stothram
Iniyum kripathonni karuthename
Iniyum nadathane thiruhitham pol

[1]
Ninnathalla naam daivam name nirthiyathaam
Nediyathalla daivamellam thannathalle
Nadathiya vidhngal orthidumpol
Nandiyode naathanu sthuthi paadam

[2]
Sadyathakalo asthamichu poyidumpol
Sodharangalo akannangu maaridumpol
Snehathaal  veendedukkum yesu naadhan
Sakalathilum jayam nalkumallo

[3]
Uyarthillennu sathuganam vadhikkumpol
Thakarkkumennu bheethiyum muzhakkidumpol
Pravarthiyil valiyvan yesu  naadhan
Kripa nalkum jaya ghosham uyarthidumpol

2 comments: